അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും; ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഉൗദ് അ​സ്സ​ബാ​ഹും, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​ നൂ​റ അ​ൽ മെ​ശാ​നും സ​ന്ദ​ർ​ശ​ന​ത്തി​ൽ

അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​കും; ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ ന​വീ​ക​ര​ണ​ത്തി​നും, ജോ​ലി​ക​ൾ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ജ​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി ചെ​കപോ​സ്റ്റു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ് അ​സ്സ​ബാ​ഹും, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മെ​ശാ​നും സ​ന്ദ​ർ​ശി​ച്ചു. അ​ബ്ദ​ലി, സാ​ൽ​മി,നു​വൈ​സീ​ബ് അ​തി​ർ​ത്തി​ക​ളാ​ണ് ഇ​രു​വ​രും സ​ന്ദ​ർ​ശി​ച്ച​ത്.

ചെ​ക്ക്പോ​സ്റ്റു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്ക​ൽ, ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ൽ, വാ​ഹ​ന പ​രി​ശോ​ധ​ന രീ​തി​ക​ൾ എ​ന്നി​വ പ​ര്യ​ട​ന​ത്തി​നി​ടെ മ​ന്ത്രി​മാ​ർ പ​രി​ശോ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. പ്ര​ധാ​ന ഗ​താ​ഗ​ത മാ​ർ​ഗ​വും രാ​ജ്യ​​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​ർ​ക്ക് കു​വൈ​ത്തി​ന്റെ പ്ര​തി​ച്ഛാ​യ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഇ​ട​മാ​ണ് ചെ​ക്ക്പോ​സ്റ്റു​ക​ളെ​ന്ന് ആക്ടിങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ്

സഊ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും വേ​ഗ​വും, സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും സൂ​ചി​പ്പി​ച്ചു. പ​രി​ശോ​ധ​ന, ക​സ്റ്റം​സ് ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്കു​ക, അ​തി​ർ​ത്തി സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Border check posts to become more smart; Acting Prime Minister visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.