കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റം. ഇന്ത്യ പട്ടികയിൽ തുടരുന്നത് പ്രവാസി ഇന്ത്യക്കാർക്ക് തിരിച്ചടിയാണ്. 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിംഗപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്.
ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലെബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
ആദ്യം ഏഴു രാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും അതിനുശേഷം അഫ്ഗാനിസ്താനെക്കൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു. ഇതിലാണ് ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയത്. കോവിഡ് വ്യാപനതോത് അവലോകനം ചെയ്ത് പട്ടികയിൽ ഇടക്കിടെ മാറ്റം വരുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇൗ രാജ്യങ്ങളിൽനിന്ന് വിലക്കില്ലാത്ത രാജ്യങ്ങളിൽ എത്തി രണ്ടാഴ്ച അവിടെ താമസിച്ച് കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.