ഗസ്സയിലെ കുട്ടികൾക്ക്
പെരുന്നാൾ വസ്ത്രങ്ങൾ
ഒരുക്കുന്ന നമാ ചാരിറ്റി
പ്രവർത്തകർ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും മൂലം ദു:സ്സഹമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഗസ്സ നിവാസികൾക്ക് പെരുന്നാൾ സന്തോഷവുമായി നമാ ചാരിറ്റി.
ഗസ്സയിലെ 1,000 ത്തിലധികം ഫലസ്തീൻ കുട്ടികൾക്ക് സംഘടന ഈദ് വസ്ത്രങ്ങൾ വിതരണം ചെയ്തു. വഫാ അസോസിയേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങുമായി സഹകരിച്ചായിരുന്നു വിതരണം. മാന്യമായ ജീവിതത്തിന് അടിസ്ഥാന വസ്തുക്കൾ ഇല്ലാത്ത ഗസ്സയിലെ കുട്ടികളുടെ സാഹചര്യം കണക്കിലെടുത്താണ് ഈദ് വസ്ത്ര പദ്ധതി.
നമാ നടപ്പിലാക്കുന്ന വിവിധ മാനുഷിക സംരംഭങ്ങളുടെ ഒരു ഭാഗമാണ് ഇതെന്നും ചാരിറ്റി പ്രോജക്ട് ആൻഡ് ഡെവലപ്മെന്റ് മേധാവി വാലിദ് അൽ ബസ്സാം പറഞ്ഞു. നമാ ചാരിറ്റിയുമായുള്ള പങ്കാളിത്തത്തെ പ്രശംസിച്ച വഫാ അസോസിയേഷൻ ഡയറക്ടർ മർവാൻ മുഹൈസെൻ ഗസ്സയിലെ കുട്ടികൾക്ക് വളരെ സന്തോഷം നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കിയതെന്നും പറഞ്ഞു.
ഇല്ലായ്മയിൽ കഴിയുന്ന കുട്ടികളുടെ മനസ്സിനെ ഈ വസ്ത്രങ്ങൾ സന്തോഷത്താൽ ഉയർത്തി. അവരിൽ വലിയ ആഹ്ലാദവും സ്വാധീനവും ചെലുത്തി.
ഇരുട്ടിന്റെ നടുവിൽ കഴിയുന്ന കുട്ടികൾക്ക് ഈദ് ദിനത്തിൽ ചാരിറ്റി ഒരു പ്രകാശകിരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.