കുവൈത്ത് സിറ്റി: ചെക് റിപ്പബ്ലിക്കിൽ പ്രദർശനം നടത്തി കുവൈത്തി കലാകാരൻ ശ്രദ്ധ നേടി. പ ്രാഗ് ക്വാർഡിനൽ ഇൻറർനാഷനൽ വിഷ്വൽ ആർട്ട് എക്സിബിഷനിലാണ് കുവൈത്ത് പൗരൻ വലീദ് സറാബിെൻറ കരവിരുതുകൾ പ്രദർശിപ്പിച്ചത്. ചെക് റിപ്പബ്ലിക് രൂപവത്കരണത്തിന് ശേഷം ആദ്യമായാണ് ഒരു കുവൈത്ത് പൗരൻ ഇത്തരത്തിൽ പ്രദർശനം നടത്തുന്നതെന്ന് കുവൈത്ത് വാർത്ത ഏജൻസിയോട് വലീദ് സറാബ് പറഞ്ഞു. ക്ലാസിക്കൽ നോവലുകളെ അടിസ്ഥാനമാക്കിയുള്ള രൂപകങ്ങളാണ് ഇദ്ദേഹം തയാറാക്കിയത്. പ്രദർശനത്തോടനുബന്ധിച്ചുള്ള ശിൽപശാലയിലും പങ്കാളിത്തം വഹിച്ചു. അന്താരാഷ്ട്ര തലത്തിൽ കുവൈത്തിെൻറ നാമം പതിയാൻ ഇത്തരം പങ്കാളിത്തം കൊണ്ട് സാധിക്കുമെന്നും കൂടുതൽ ആളുകൾക്ക് ഇൗ രംഗത്തേക്ക് വരാൻ പ്രോത്സാഹനമാകുമെന്നും രണ്ടുവർഷത്തെ പ്രയ്തനം തെൻറ നേട്ടത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.