കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ നടന്ന ഓശാന പെരുന്നാൾ ആഘോഷം,മലങ്കര സുറിയാനി കത്തോലിക്ക സഭ നേതൃത്വത്തിൽ നടന്ന ഓശാന പെരുന്നാൾ ആഘോഷം
കുവൈത്ത് സിറ്റി: കുരിശുമരണത്തിന, മുന്നോടിയായി യേശുക്രിസ്തു നടത്തിയ ജറൂസലം പ്രവേശന ഓര്‍മ്മയില്‍ കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായ കഴുതപ്പുറത്തെത്തിയ യേശുവിനെ ജനക്കൂട്ടം ഒലlവിന് ചില്ലകളും ആര്‍പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്മ പുതുക്കുന്ന ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥന ദിനങ്ങളാണ്.
വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാന പ്രത്യേക പ്രാർഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നഓശാന പെരുന്നാൾ
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ ഓശാന പെരുന്നാൾ കൊണ്ടാടി. നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലയേന്തി ദേവാലയത്തിന് ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ പങ്കുചേർന്നു. തുടർന്ന് നടന്ന ശുശ്രൂഷകൾക്കും വിശുദ്ധ ബലിയർപ്പണത്തിനും ഫാ. സിജിൽ ജോസ്, ഫാ. മനോജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
കുവൈത്തിലെ മലങ്കര സുറിയാനി കത്തോലിക്ക സഭ സമൂഹത്തിന്റെ ഈ വർഷത്തെ ഓശാന ശുശ്രൂഷയും ദിവ്യബലിയും കുവൈത്ത് സിറ്റി ദേവാലയത്തിൽ നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷകൾക്ക് ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ കാർമ്മികത്വം വഹിച്ചു. ശുശ്രൂഷ ക്രമീകരണങ്ങൾക്ക് കുവൈത്ത് മലങ്കര റൈറ്റ് മൂവേമെന്റ് (കെ.എം.ആർ.എം) നേതൃത്വം നൽകി.
കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഓശാന പെരുന്നാൾ കൊണ്ടാടി. അഹ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ.സി.പി.സാമുവേൽ, റെമി എബ്രഹാം അച്ചൻ എന്നിവർ സഹകാർമികരായി. പ്രത്യേക കുരുത്തോലവാഴ്വ് ശുശ്രൂഷകളിലും പ്രദക്ഷിണത്തിലും വിശ്വാസികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.