കുവൈത്ത് സിറ്റി: ക്രിസ്മസ്, ന്യൂ ഇയർ എന്നിവയുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച പ്രത്യേക പ്രമോഷൻ തുടരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ട പ്രത്യേക ഇനങ്ങളും വിവിധ മത്സരങ്ങളും ലുലുവിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിലും സജ്ജീകരിച്ചിട്ടുണ്ട്. കേക്ക്, ചോക്ലറ്റ്, ബിസ്കറ്റ്, ചീസ്, ഇറച്ചി, മത്സ്യം തുടങ്ങി എല്ലാ വസ്തുക്കൾക്കും വിലക്കുറവുണ്ട്.
ഡിസംബർ ആദ്യവാരം ആരംഭിച്ച ക്രിസ്മസ് പ്രമോഷനുകളും ഓഫറുകളും പുതുവർഷം വരെ തുടരുമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനം അൽറായ് ഔട്ട്ലറ്റിൽ കുവൈത്ത് കാൻസർ കൺട്രോൾ സെന്റർ ബ്രെസ്റ്റ് യൂണിറ്റിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ.സുസോവന സുജിത്ത് നായർ നിര്‍വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു. സാന്താക്ലോസ് ഫാഷൻ ഷോ, ക്രിസ്മസ് ട്രീ ഒരുക്കൽ മത്സരം, കേക്ക് ഡെക്കറേഷൻസ് തുടങ്ങിയ മത്സരങ്ങളും മാത്യൂസ് പള്ളിപ്പാടിന്റെ നേതൃത്വത്തിലുള്ള 30 അംഗ ഗായകസംഘത്തിന്റെ ക്രിസ്മസ് കരോൾ ഗാനാലാപനവും നടന്നു.
സാന്താക്ലോസ് ഫാഷൻ ഷോയിലെ ഒന്നാം സമ്മാന ജേതാവിന് 50 ദീനാർ വിലമതിക്കുന്ന സമ്മാനക്കൂപ്പൺ, രണ്ടാം സ്ഥാനത്തിന് 30 ദീനാർ സമ്മാന വൗച്ചർ, മൂന്നാം സ്ഥാനക്കാരന് 20 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ എന്നിവ സമ്മാനിച്ചു. ക്രിസ്മസ് ട്രീ ഡെക്കറേഷൻ ജേതാവിന് 25 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20, 10 ദീനാറിന്റെ സമ്മാന വൗച്ചറുകളും സമ്മാനിച്ചു. കേക്ക് ഡെക്കറേഷൻ ജേതാവിന് 25 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറും രണ്ടാം സ്ഥാനത്തിന് 20, മൂന്നാം സ്ഥാനക്കാരന് 10 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ 150ലധികം കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.