കുവൈത്ത് സിറ്റി: ആരോഗ്യ സേവന മേഖലകളിൽ മുൻനിരയിലുള്ള സിറ്റി ക്ലിനിക് ഖൈത്താൻ ബ്രാഞ്ച് രണ്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടിയിൽ സിറ്റി ക്ലിനിക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി.കെ. നൗഷാദ്, കുവൈത്ത് ഹോസ്പിറ്റൽ കൺസൽട്ടന്റ് അനസ്തേഷിസ്റ്റ് ഡോ. വന്ദൻ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. നവാഫ് അൽ സുബൈയി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വാർഷികാഘോഷത്തിന്റെ ഭാഗമായി മുഴുവൻ മാസവും പ്രത്യേക ഡിസ്ക്കൗണ്ട് ഓഫറുകൾ ലഭ്യമാക്കിയിരുന്നു. ഇതിലൂടെ സമൂഹത്തിലെ നിരവധി പേർക്ക് ഗുണം ലഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. ആരോഗ്യ ബോധവത്കരണ പ്രഭാഷണങ്ങളും വിവിധ ആരോഗ്യ ചർച്ചകളും സംഘടിപ്പിക്കുകയുമുണ്ടായി.
സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ സമർപ്പിതമായ സേവനങ്ങളിലൂടെ വിശ്വാസവും അംഗീകാരവും നേടി മുന്നോട്ട് പോകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.