കുവൈത്ത് സിറ്റി: കുവൈത്തിൽ ആസ്ത്മ, ശ്വാസകോശ രോഗികൾ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്.കാലാവസ്ഥ മാറ്റത്തിെൻറ ഇൗ ഘട്ടത്തിൽ ശ്വാസകോശ രോഗികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികൾ അടിയന്തരാവശ്യങ്ങൾക്ക് പുറത്തുപോവുേമ്പാൾ ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയിൽ കരുതുകയും ഡോക്ടർ നിർദേശിച്ച രീതിയിൽ ഉപയോഗിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
ഇൻഹേലർ ഉപയോഗിച്ചിട്ടും ആശ്വാസമില്ലെങ്കിൽ ഉടൻ അടുത്തുള്ള ഹെൽത്ത് സെൻററോ ആശുപത്രിയിലോ സന്ദർശിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും ആസ്ത്മ, ശ്വാസകോശ രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരിലും വലിയൊരു വിഭാഗം ഇത്തരക്കാരാണ്. അതിനിടെ കോവിഡ് രണ്ടാം വ്യാപനം ആരംഭിച്ച യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് നിർദേശം നൽകി.തുർക്കിയിൽ കോവിഡ് ബാധിച്ച് രണ്ടു കുവൈത്തികൾ മരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.