കുവൈത്ത് സിറ്റി: അസർബൈജാനിലെ ബകുവിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള 29ാമത് സമ്മേളനത്തിന് (കോപ്-29) തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അസർബൈജാനിലെത്തി. പ്രസിഡന്റ് ഇൽഹാം അലിയേവ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും കിരീടാവകാശിയേയും മറ്റു പങ്കാളികളെയും സ്വാഗതം ചെയ്തു.
നവംബർ 22 വരെ നടക്കുന്ന സമ്മേളനം കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും കാലാവസ്ഥയെക്കുറിച്ചുള്ള പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആഗോളതലത്തിൽ സഹകരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
2016ൽ ഒപ്പുവെച്ച പാരീസ് ഉടമ്പടി കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കൽ, പൊരുത്തപ്പെടുത്തൽ, സാമ്പത്തികം എന്നിവ ഇത് ഉൾക്കൊള്ളുന്നു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ 196 കക്ഷികൾ ചേർന്നാണ് പാരീസ് ഉടമ്പടി ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.