കൊ​ച്ചി​ൻ ഹു​റി​കെ​യ്ൻ​സ് ക്രി​ക്ക​റ്റ് ടീം ​ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ 

കൊച്ചിൻ ഹുറികെയ്ൻസ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം

കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ കൊച്ചിൻ ഹുറികെയ്ൻസ് ജഴ്സി പ്രകാശനം ചെയ്തു. കെ.കെ.പി.എൽ, കെ.സി ഡെസേർട്ട്, കെ.സി. പ്രീമിയർ ലീഗ്, സാറ്റർഡേ ലീഗ് തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിലെ സ്ഥിരസാന്നിധ്യമാണ് കൊച്ചിൻ ഹുറികെയ്ൻസ്. 30 സ്ഥിരം അംഗങ്ങളുള്ള പല പ്രമുഖരും കളിക്കാറുണ്ട്. സാൽമിയ തക്കാര ഹാളിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ടീമിലെ മുതിർന്ന അംഗമായ ജിജി മാത്യുവിനു ജേഴ്സി നൽകി ഉദ്ഘാടനം ചെയ്തു.

ജോയൽ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ ശ്രീജിത്ത്, അരുൺ രാജ്, ജോൺ പീറ്റർ, കൃഷ്ണ പ്രകാശ്, രതീഷ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിധിൻ സൽദാന, ക്ലിന്റോ, രജിത് രജി, അരുൺ രാജ്, സോനു എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. മുനീർ മഠത്തിൽ നന്ദി പറഞ്ഞു.

Tags:    
News Summary - Cochin Hurricanes Cricket Team Jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.