കു​വൈ​ത്തി​ൽ അടുത്തയാഴ്​ചയോടെ തണുപ്പ്​ കൂടുമെന്ന്​ പ്രവചനം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്​ കൂ​ടു​മെ​ന്ന്​ പ്ര​വ​ച​നം. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ നി​രീ​ക്ഷ​ക​ൻ മു​ഹ​മ്മ​ദ്​ ക​റം ആ​ണ്​ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. പ​ക​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 24 മു​ത​ൽ 26 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ വ​രെ​യാ​കും. കു​റ​ഞ്ഞ താ​പ​നി​ല പ​ത്തി​നും 12നും ​ഇ​ട​യി​ൽ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​കും. പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞാ​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 20നും 21​നും ഇ​ട​യി​ലേ​ക്ക്​ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത മാ​സം അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞ്​ ത​ണു​പ്പ്​ പ്ര​തി​രോ​ധ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കേ​ണ്ട നി​ല​യി​ലാ​കും. മി​ത ശീ​തോ​ഷ്​​ണ​മാ​യ ഇ​പ്പോ​ൾ ആ​ളു​ക​ൾ ത​ണു​പ്പ്​ പ്ര​തി​രോ​ധ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ല. പു​ല​ർ​ച്ച​യും രാ​ത്രി​യും നേ​രി​യ ത​ണു​പ്പ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Cold weather forecast for Kuwait next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.