എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി​യും ദ​ലി​ത് ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യും പ​ണ​ക്കാ​ട് കു​ടും​ബ​വു​മാ​യും വ​ലി​യ ആ​ത്മ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​സ്‍ലിം ലീ​ഗ് പ്ര​സ്ഥാ​ന​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് വെ​ച്ച നേ​താ​വും ദ​ലി​ത് ലീ​ഗി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച നേ​താ​വു​മാ​യി​രു​ന്നെ​ന്ന് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​ത്തി​ൽ വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. മ​ല​പ്പു​റ​ത്തി​ന്റെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ലും ഐ​ക്യ​ത്തി​ലും വ​ലി​യ പ​ങ്ക് വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഈ ​കാ​ല​ഘ​ട്ട​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.