വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ പരിശോധനയിൽ
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരെ നടപടികൾ ശക്തമാക്കി സർക്കാർ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള കർശന നടപടികളാണ് നടന്നുവരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ കുവൈത്ത് സിറ്റിയിലെ എക്സ്ചേഞ്ച് ഓഫിസുകളിൽ വിപുലമായ പരിശോധനാ കാമ്പയിൻ നടത്തി. സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനും എല്ലാ സ്ഥാപനങ്ങളും നിയന്ത്രണ സംവിധാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.