കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തവരിൽ 65 വയസ്സിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് പൂർത്തിയാക്കി.65ന് മുകളിലുള്ള കുവൈത്തികളുടെയും വിദേശികളുടെയും കുത്തിവെപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രായം കൂടിയവരിൽ രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആവശ്യപ്പെട്ടു. 14 ലക്ഷത്തോളം പേർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിൽ എട്ടര ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകി.
പ്രായം കൂടിയവരെയാണ് മുൻഗണന പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. അധ്യാപകർ, മസ്ജിദ് ജീവനക്കാർ, സഹകരണ സംഘം ജീവനക്കാർ എന്നിവരെയും മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെയും മസ്ജിദുകളിലെയും ജീവനക്കാർക്ക് മൊബൈൽ യൂനിറ്റുകളാണ് കുത്തിവെപ്പെടുക്കുന്നത്. പരമാവധി പേർക്ക് പെെട്ടന്ന് കോവിഡ് വാക്സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്. വാക്സിൻ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.