കു​വൈ​ത്തും ജോ​ർ​ഡ​നും ത​മ്മി​ലു​ള്ള സം​യു​ക്ത അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ​നി​ന്ന്

സം​യു​ക്ത അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന് സ​മാ​പ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും ജോ​ർ​ഡ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ഭ്യാ​സ​പ്ര​ക​ട​നം സ​മാ​പി​ച്ചു. കു​വൈ​ത്ത് 25ാമ​ത് ക​മാ​ൻ​ഡോ ബ്രി​ഗേ​ഡ് യൂ​നി​റ്റും ജോ​ർ​ഡ​ൻ പ്ര​ത്യേ​ക സേ​ന​യു​ടെ കി​ങ് അ​ബ്ദു​ല്ല II ഗ്രൂ​പ്പി​ന്റെ യൂ​നി​റ്റു​ക​ളും ചേ​ർ​ന്നാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.


അ​മ്മാ​നി​ലെ കു​വൈ​ത്ത് അ​സി​സ്റ്റ​ന്റ് മി​ലി​ട്ട​റി അ​റ്റാ​ഷെ ക​മാ​ൻ​ഡോ ബ്രി​ഗേ​ഡ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ ഒ​തൈ​ബി, കി​ങ് അ​ബ്ദു​ല്ല-2 റോ​യ​ൽ സ്‌​പെ​ഷ​ൽ ഫോ​ഴ്‌​സ് ഗ്രൂ​പ് ക​മാ​ൻ​ഡ​ർ കേ​ണ​ൽ ഹി​ഷാം അ​ൽ ഹു​നൈ​ത്തി, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​യു​ധ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന സം​യു​ക്ത അ​ഭ്യാ​സ​പ്ര​ക​ട​നം തീ​വ്ര​വാ​ദ​വി​രു​ദ്ധ ക​ഴി​വു​ക​ൾ ഏ​കീ​ക​രി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും അ​നു​ഭ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തും പ​ങ്കു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും ക്യാ​മ്പ് വ​ഴി​യൊ​രു​ക്കി.

Tags:    
News Summary - Conclusion to Joint practice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.