കുവൈത്ത് സിറ്റി: പുതുതായി സ്ഥാനമേറ്റെടുത്ത വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യക്ക് വിവിധ രാജ്യങ്ങളിൽനിന്ന് അഭിനന്ദനം. ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ അൽ സഫാദി അബ്ദുല്ല അൽ യഹ്യയെ ആശംസകൾ അറിയിച്ചു. ജോർദാനും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അൽ സഫാദി ഫോൺ സന്ദേശത്തിൽ വ്യക്തമാക്കി.
ഇറാഖ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈനും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ അഭിനന്ദനങ്ങൾ അറിയിച്ചു. കുവൈത്തും ഇറാഖും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും ഹുസൈൻ ഫോണിലൂടെ അൽ യഹ്യയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.