പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ച് രാ​ജ്യം

കു​വൈ​ത്ത് സി​റ്റി: പു​തു​വ​ർ​ഷ​ത്തെ ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്ത് സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും. വ​ലി​യ രൂ​പ​ത്തി​ലു​ള്ള പൊ​തു​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും പ​ര​സ്പ​രം ആ​ശം​സ​ക​ൾ കൈ​മാ​റി​യും പു​തി​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യും ജ​ന​ങ്ങ​ൾ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റു. പു​തു​വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ രാ​ജ്യ​ത്ത് അ​വ​ധി​യാ​ണ്.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ രാ​ജ്യ​ത്ത് വാ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​നി പ്ര​വൃ​ത്തി​ദി​നം പു​നഃ​രാ​രം​ഭി​ക്കു​ക. എ​ന്നാ​ൽ അ​ടി​യ​ന്തി​ര സ്വ​ഭാ​വ​മു​ള്ള​തും പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം അ​വ​ധി ല​ഭി​ച്ച​തോ​ടെ ആ​ഘോ​ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ജ​ന​ങ്ങ​ൾ. അ​വ​ധി ദി​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ലേ​ക്കും ഉം​റ​ക്കും മ​ക്ക, മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നും തി​രി​ച്ച​വ​ർ ഏ​റെ​യാ​ണ്. തൊ​ട്ട​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​വ​രും ഉ​ണ്ട്.

Tags:    
News Summary - Country Celebrated New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.