കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസ് വീണ്ടും സർവകാല റെക്കോഡ് ഭേദിച്ചു. 5176 പേർക്കുകൂടിയാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്.
ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടു. 5,02,630 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 4337 പേരടക്കം 4,54,799 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2487 ആയി. ബാക്കി 45,344 ആണ് ആക്ടിവ് കോവിഡ് കേസുകൾ. 397 പേർ ആശുപത്രി വാർഡുകളിലും 65 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 28,910 പേർക്കുകൂടി പരിശോധന നടത്തി.
സൗദി (42,140), ബഹ്റൈൻ (26,990), ഖത്തർ (36,293), യു.എ.ഇ (56,651), ഒമാൻ (13,552) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ.
രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.