കുവൈത്ത് സിറ്റി: മിന അബ്ദുല്ല സ്ക്രാപ് യാർഡിന് മുന്നിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഡീസൽ ടാങ്കിന്റെ ഫില്ലിങ് ക്യാപ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. തീപിടിക്കാത്തതിനാൽ വലിയ അപകടത്തിൽനിന്ന് ഒഴിവായി.
അതിനിടെ, ഹവല്ലിയിൽ റസ്റ്റാറന്റിലെ അടുക്കളയിൽ തീപടർന്ന് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടം അറിഞ്ഞയുടൻ ഹവല്ലി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അപകടസ്ഥലത്തുനിന്ന് മാറ്റി മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറി. കൂടുതൽ നാശനഷ്ടങ്ങൾ ഇല്ലാതെ തീയണച്ചതായും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. തീ സമീപത്തേക്ക് പടരാതിരിക്കാനും അഗ്നിരക്ഷാസേന ജാഗ്രത പുലർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.