ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ കു​വൈ​ത്തി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ഫൈ​സ​ൽ അ​ൽ എ​നേ​സി സം​സാ​രി​ക്കു​ന്നു

സമാധാനം കൈവരിക്കുന്നതിന് നിരായുധീകരണം അനിവാര്യം -കുവൈത്ത്

കുവൈത്ത് സിറ്റി: സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും യുദ്ധഭീഷണികൾ ഒഴിവാക്കാനും സമ്പൂർണ നിരായുധീകരണമാണ് വേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി ഫൈസൽ അൽ എനേസി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ ആദ്യ കമ്മിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകാനുള്ള ഏകമാർഗം അവയിൽനിന്ന് ഒഴിഞ്ഞുനിൽക്കലാണ്.

ഐക്യരാഷ്ട്രസഭക്കു കീഴിൽ ആയുധങ്ങൾ നിരായുധീകരണത്തിനും വ്യാപനം തടയുന്നതിനുമുള്ള ബഹുമുഖ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആണവ നിർവ്യാപന ഉടമ്പടി പാലിക്കുന്നതിൽ പരാജയപ്പെടുകയും ആണവപരീക്ഷണങ്ങൾ നിരോധിക്കുകയും ചെയ്യുന്നതിലെ പരാജയത്തെക്കുറിച്ച് ഫൈസൽ അൽ എനേസി ആശങ്ക പ്രകടിപ്പിച്ചു.

ഈ ആശങ്കകൾ പരിഹരിക്കാൻ എല്ലാ അംഗരാജ്യങ്ങളും ഒന്നിക്കണമെന്നും അഭ്യർഥിച്ചു. മിഡിൽ ഈസ്റ്റിനെ ആണവായുധങ്ങളിൽനിന്നും കൂട്ടനശീകരണ ആയുധങ്ങളിൽനിന്നും മുക്തമാക്കുന്ന കോൺഫറൻസിൽ കുവൈത്ത് അധ്യക്ഷത വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Disarmament is essential to achieving peace - Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.