കുവൈത്ത് സിറ്റി: സ്പെഷലൈസ്ഡ് പ്രോഗ്രാമുകളിൽ രാജ്യത്തെ ഡോക്ടർമാർ ശ്രദ്ധേയ വിജയം നേടിയതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷലൈസേഷൻ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുൽറഹ്മാൻ അൽമുതൈരി അറിയിച്ചു.
ആദ്യവർഷത്തിൽ 23 സ്പെഷലൈസ്ഡ് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത 95 ശതമാനം ഡോക്ടർമാരും വിജയിച്ചു. ഡോക്ടർമാരുടെ അർപ്പണബോധവും കഴിവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയികൾക്ക് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അഭിനന്ദനം അറിയിച്ചു.
ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പങ്കുവഹിച്ച ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ, പ്രോഗ്രാം ഡയറക്ടർമാർ, സൂപ്പർവൈസർമാർ എന്നിവരുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇവരുടെ സമർപ്പണമാണ് പരീക്ഷകളിൽ ഉയർന്ന വിജയശതമാനത്തിന് കാരണമായതെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.