കുവൈത്ത് സിറ്റി: കുവൈത്തിൽ ഡോക്ടർമാർ കൂട്ടത്തോടെ രാജിവെക്കുന്നതായി പ്രചരിച്ച വാർത്ത സത്യമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡിനെതിരായ പോരാട്ടത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ നടത്തുന്നത്.
അവരുടെ കഠിനാധ്വാനത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നു.
ആരോഗ്യ ജീവനക്കാരുടെ സുരക്ഷക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് അതിക്രമങ്ങൾ വർധിച്ച കാരണം ഡോക്ടർമാർ കൂട്ടത്തോടെ രാജിവെക്കുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇത്തരം വാർത്തകൾ സ്വീകരിക്കരുതെന്നും ആധികാരിക വാർത്ത ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.