കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലെ അശ്ലീലതയുടെയും പരദൂഷണത്തിന്റെയും വിഡ്ഢിത്തത്തിന്റെയും ചതുപ്പിൽ വീഴുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മോഡറേഷൻ പ്രൊമോട്ടിങ് സെന്റർ ഡയറക്ടർ ഡോ. അബ്ദുല്ല അൽ ശരീക. വിവിധ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ കുവൈത്ത് സമൂഹത്തിന്റെയോ കുവൈത്ത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും യഥാർഥ ചിത്രം പ്രതിഫലിപ്പിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്തിക്കുവേണ്ടി പ്രവർത്തിക്കുന്ന പുതിയ കാലത്ത് നിഷ്കളങ്കതയും വിഡ്ഢിത്തവും കൊണ്ട് അതിൽ ചെന്നുചാടാതെ വലിയ പോരാട്ടത്തിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.