കുവൈത്ത് സിറ്റി: പ്രവാസി നാടക ചരിത്രത്തിൽ സുവർണലിപികളാൽ പുതിയ അധ്യായം കൂടി. അതെ, അവരത് സാധ്യമാക്കിയിരിക്കുന്നു. അഭിനേതാക്കളും അണിയറപ്രവർത്തകരുമായി മുപ്പതോളം പേർ വരുന്ന സംഘം കുവൈത്തിൽന്ന് കേരളത്തിൽ പോയി നാടകം അവതരിപ്പിച്ചു. കേരള ആർട്സ് ആൻഡ് നാടക അക്കാദമി കുവൈത്തിെൻറ ആഭിമുഖ്യത്തിൽ പ്രമുഖ നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ പ്രശസ്തമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകമാണ് തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ (റീജനൽ തിയറ്റർ) അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സുമായി നാട്ടിലെ ആസ്വാദകവൃന്ദം ഇൗ നിശ്ചയദാർഢ്യത്തിന് കൈയടിച്ചു. കാലാനുസൃതമായ മാറ്റങ്ങളോടെ ഗംഭീരമായാണ് നാടകം അരങ്ങേറിയതെന്നാണ് നാട്ടിൽനിന്നുള്ള റിപ്പോർട്ട്.
കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് അൽമീദ് (മലാൻ) മത്സ്യം പിടിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് ജൂലൈ ആദ്യത്തോടെ നീക്കും. മത്സ്യബന്ധനം നടത്തുന്നവരുടെ യൂനിയൻ മേധാവി ദാഹിർ അൽ സുവൈയാൻ വാർത്താകുറിപ്പിൽ അറിയിച്ചതാണിത്. പ്രജനനകാലം കണക്കിലെടുത്ത് കഴിഞ്ഞ ഡിസംബർ മുതൽ ജൂൺ അവസാനംവരെ ഏഴു മാസത്തേക്കാണ് ഈ മത്സ്യം പിടിക്കുന്നതിന് വിലക്കുള്ളത്. അതേസമയം, കുവൈത്തിെൻറ സമുദ്രപരിധിയിൽ ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് തുടുരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ആവശ്യക്കാരുള്ള മത്സ്യമായതിനാൽ ചെമ്മീൻ വേട്ട പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കാർഷിക- മത്സ്യവിഭവ സംരക്ഷണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർവരെയാണ് രാജ്യത്ത് സാധാരണഗതിയിൽ ചെമ്മീൻവേട്ട അനുവദിക്കാറെന്നും സുവൈയാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.