കുവൈത്ത് സിറ്റി: അനശ്വര സംഗീതജ്ഞൻ എം.എസ്. ബാബുരാജിെൻറ ജീവിതം ആസ്പദമാക്കി ഫ്യൂച്ചർ െഎ തിയറ്റർ കുവൈത്ത് അവതരിപ്പിക്കുന്ന മെഗാ നാടകം ‘ഷൂർ ശോമ്രാട്ട്’െൻറ പൂജയും തിരക്കഥ കൈമാറ്റവും റിഗ്ഗഇ സിംഫണി ഓഡിറ്റോറിയത്തിൽ നടന്നു. നാടക രചയിതാവും സംവിധായകനുമായ ഡോ. സാംകുട്ടി പട്ടങ്കരി ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡൻറ് ഷെമേജ്കുമാർ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി വട്ടിയൂർക്കാവ് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. കുവൈത്തിലെ നാടക സംവിധായകനായ ബാബുജി ബത്തേരി, കൽപക് കുവൈത്ത് രക്ഷാധികാരി പ്രദീപ് മേനോൻ, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, കൃഷ്ണൻ കടലുണ്ടി, ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ്, കെ.പി. ബാലകൃഷ്ണൻ, ട്രാസ്ക് പ്രസിഡൻറ് മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ കുട്ടത്ത് നന്ദി പറഞ്ഞു.
ആദ്യ പ്രവേശന കൂപ്പൺ ട്രഷറർ ശരത് നായരിൽനിന്ന് സാരഥി കുവൈത്ത് ഭാരവാഹി സജീവ് നാരായണൻ ഏറ്റുവാങ്ങി. ഡോ. സാംകുട്ടി പട്ടങ്കരി രചനയും സംവിധാനവും നിർവഹിക്കുന്ന നാടകം ജനുവരി 24ന് ഹവല്ലിയിലെ ബോയ്സ് സ്കൗട്ട് ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും. പ്രവേശന പാസുകൾക്ക് ഫ്യൂച്ചർ ഐയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 66880308, 97106957.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.