കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻതോതിൽ മയക്കുമരുന്ന് കാപ്സ്യൂളുകൾ കസ്റ്റംസ് പിടികൂടി. വസ്ത്രത്തിനടിയിൽ പെട്ടികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷത്തോളം മയക്കുമരുന്ന് കാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
മൊത്ത, ചില്ലറ വ്യാപാര കമ്പനിയുടെ പേരിലെത്തിയ സാധനങ്ങളിലെ പതിവ് പരിശോധനക്കിടെയാണ് ഇവ കണ്ടെത്തിയത്. സംശയം തോന്നി സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വസ്ത്രങ്ങളുടെ അടിയിൽ ഒളിപ്പിച്ചുവെച്ച 315 ഓളം കറുത്ത പെട്ടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പെട്ടികളിൽ 1,00,000 സൈക്കോട്രോപിക് കാപ്സ്യൂളുകൾ ഉണ്ടായിരുന്നു.
കാപ്സ്യൂളുകളുടെ സാമ്പ്ൾ പരിശോധനക്കായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.