പിടികൂടിയ ലഹരിവസ്തുക്കൾ
കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും ലഹരിമരുന്ന് പിടികൂടി. എയർ കാർഗോ വഴി യൂറോപ്യൻ രാജ്യത്തുനിന്ന് എത്തിയ പാഴ്സലിൽനിന്നാണ് വൻ തോതിൽ ലഹരി പിടികൂടിയത്. 26 കിലോയിലധികം മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തതായി കുവൈത്ത് കസ്റ്റംസ് വ്യക്തമാക്കി. എയർ ഫ്രൈറ്റ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് പിടികൂടിയത്.
പതിവ് പരിശോധനകളിൽ സംശയാസ്പദമായ പൊതികൾ ശ്രദ്ധയിൽപെട്ട അധികൃതർ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടെത്തി.
12 കിലോ മരിജുവാന, 11.25 കിലോ ഹഷീഷ്, മൂന്ന് കിലോ കൊക്കെയ്ൻ എന്നിവ കണ്ടെത്തി. നടപടികൾക്ക് ശേഷം കേസ് പ്രത്യേക അധികാരികൾക്ക് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.