വെ​ള്ളി​യാ​ഴ്ച​യും പൊ​ടിയും കാറ്റും​

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച​യും പൊ​ടി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ രൂ​പ​പ്പെ​ട്ട പൊ​ടി​ക്കാ​റ്റ് അ​ന്ത​രീ​ക്ഷ​ത്തെ മൂ​ട​ൽ​മ​ഞ്ഞി​ന് സ​മാ​ന​മാ​ക്കി. ഇ​തി​നൊ​പ്പം ക​ന​ത്ത കാ​റ്റും വീ​ശി. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് പ്ര​യാ​സം തീ​ർ​ക്കു​ന്ന രീ​തി​യി​ൽ കാ​റ്റ് വീ​ശി. പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​നി​റ​യു​ക​യും കാ​ഴ്ച മ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പൊ​ടി​പ​ട​ല​ങ്ങ​ളും മോ​ശം കാ​ലാ​വ​സ്ഥ​യും ദൂ​ര​ക്കാ​ഴ്ച കു​റ​യാ​ൻ കാ​ര​ണ​മാ​കു​ക​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് പ്ര​യാ​സം നേ​രി​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, രാ​ജ്യം വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച പ​ക​ലും രാ​ത്രി​യും ചൂ​ടി​നും അ​ൽ​പം കു​റ​വു നേ​രി​ട്ടു.

Tags:    
News Summary - Dusty and windy on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.