കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിലെ അൽഷായ ഗ്രൂപ് 1,15,000 പുതുവസ്ത്രങ്ങൾ നൽകും. ഇതിനായി 20 ലക്ഷം ഡോളർ സംഭാവന അൽഷായ ഗ്രൂപ് അധികൃതർ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിക്ക് കൈമാറി. കുവൈത്ത് റെഡ്ക്രെസൻറ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത 5000 കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് വസ്ത്രം വിതരണം ചെയ്യുക.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്ന പദ്ധതിയിൽ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയോടൊപ്പം ചേരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അൽഷായ ഗ്രൂപ് എക്സിക്യൂട്ടിവ് ചെയർമാൻ മുഹമ്മദ് അൽഷായ പറഞ്ഞു. വിതരണത്തിൽ അൽഷായ ഗ്രൂപ് ജീവനക്കാരും കുവൈത്ത് റെഡ് ക്രസൻറ് വളൻറിയർമാരോടൊപ്പം ചേരും. മുെമ്പങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്കാണ് കോവിഡ് ജനങ്ങളെ തള്ളിവിട്ടതെന്നും ഇൗ സമയത്ത് ഇത്തരം സഹായങ്ങൾ ഏറെ ആശ്വാസമാണെന്നും റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.