കുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ 73ാമത് റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തുമെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബുധൻ രാവിലെ ഒമ്പതിന് അംബാസഡർ സിബി ജോർജ് ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്യും. രാവിലെ ഒമ്പത് മുതൽ എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പരിപാടി കാണാം.
സൂം ആപ്ലിക്കേഷനിലൂടെ ദേശീയഗാനം ആലപിക്കും. 910 6358 9125 എന്ന സൂം ഐഡിയിൽ 610466 എന്ന പാസ്കോഡ് ഉപയോഗിച്ച് പങ്കാളിയാകാം.
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അതേസമയം, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.