കുവൈത്ത് സിറ്റി: സർവതല സ്പർശിയായ സാമൂഹിക നവോത്ഥാനമാണ് ഇസ്ലാഹീ പ്രസ്ഥാനം ലക്ഷ്യമാക്കുന്നതെന്ന് പ്രമുഖ പണ്ഡിതനും അബ്ദുസ്സലാം സുല്ലമി ഫൗണ്ടേഷൻ കൺവീനറുമായ അഹ്മദ് കുട്ടി മദനി എടവണ്ണ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജലീബ് ഐ.ഐ.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന പ്രവർത്തകർ കാലത്തിനനുസരിച്ച് വ്യക്തതയുള്ള അജണ്ട രൂപപ്പെടുത്തണം. സകല പ്രവാചകന്മാരും നിർവഹിച്ചത് മനുഷ്യ സമൂഹത്തെ ഒന്നായി കണ്ടുള്ള നവോത്ഥാന പ്രവർത്തനമായിരുന്നു.
കുറ്റമറ്റ ആദർശത്തിെൻറയും വിജ്ഞാനത്തിെൻറയും അടിത്തറയിൽനിന്നുകൊണ്ടല്ലാതെ ഒരു സാമൂഹിക പരിവർത്തനവും സാധ്യമല്ല.
വിശുദ്ധ ഖുർആനിെൻറ സമകാലിക വായന നടത്താൻ പര്യാപ്തമായ പുതിയ ഖുർആൻ വിവരണങ്ങൾ രചിക്കപ്പെടേണ്ടതുണ്ട്. വിശ്വാസി സമൂഹം വിജ്ഞാന ഉറവകളാകാൻ ഇനിയും പഠനത്തിനും ഗവേഷണത്തിനും സമയം കണ്ടെത്തണമെന്നും അഹ്മദ് കുട്ടി മദനി വിശദീകരിച്ചു.
സംഗമത്തിൽ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് മദനി, അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.