കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ, കുവൈത്ത് ദേശീയ ദിനാഘോഷ ഭാഗമായി ഫെബ്രുവരി 25ന് അബ്ബാസിയ മറീന ഹാളിൽ സംഗീത നൃത്ത സന്ധ്യസംഘടിപ്പിച്ചു. ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന പേരിൽ നടത്തിയ പരിപാടിക്ക് ഗായകരായ എം.ജി. ശ്രീകുമാർ, അബ്ദുറഹ്മാൻ, ശ്രേയ ജയദീപ്, മൃദുല വാര്യർ എന്നിവർ ഒത്തുചേർന്ന ഗായക സംഘവും നടിയും നർത്തകിയുമായ ഡോ. താരാ കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും നേതൃത്വം നൽകി. അനൂപ് കോവളത്തിെൻറ നേതൃത്വത്തിൽ സ്റ്റാർ ഓർക്കസ്ട്രയുടെ അകമ്പടിയിൽ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ പെയ്തിറങ്ങി.
മെഗാ ഇവൻറിെൻറ ഔപചാരിക ഉദ്ഘാടനം മറീന ഹാളിൽ ജലീബ് അൽ ശുയൂഖ് പൊലീസ് ചീഫ് കേണൽ ഇബ്രാഹിം അബ്ദുറസാഖ് അൽ ദൈഇ നിർവഹിച്ചു.
സംഘടനയുടെ സ്ഥാപകാംഗവും ദീർഘകാല പ്രസിഡൻറും നിലവിൽ രക്ഷാധികാരിയുമായ ഉമ്മൻ ജോർജ്ജിനെ (ജോസ് മണ്ണിൽ) ചടങ്ങിൽ ആദരിച്ചു.
ഉപദേശക സമിതി അധ്യക്ഷൻ ബിനു ജോൺ ഫിലിപ്പ് പൊന്നാട അണിയിച്ചു. പ്രശസ്തി ഫലകവും നൽകി. പ്രസിഡൻറ് കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുരളി എസ് പണിക്കർ സ്വാഗതവും പ്രോഗ്രാം കൺവീനർ സാമുവേൽകുട്ടി നന്ദിയും പറഞ്ഞു.
സൗത് ഇന്ത്യൻ ബാങ്ക് കൺട്രി ഹെഡ് സഞ്ജയ് സിൻഹ, കോടക് ലൈഫ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് കെ.എൻ. രാജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എൻജിനീയറിങ് ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനി നിഖിത മുരളി പണിക്കർ, സന്നദ്ധ രക്തദാന മേഖലയിലെ സജീവ പ്രവർത്തനങ്ങളെ മുൻനിർത്തി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ, അസോസിയേഷെൻറ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന പിന്തുണയെ മുൻനിർത്തി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സജി കോശി ജോർജ് എന്നിവരെയും പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.