കുവൈത്ത് സിറ്റി: കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ സാൽമിയ അമ്മാൻ യൂനിറ്റ് ജേതാക്കളായി. മംഗഫ് ഈസ്റ്റ് യൂനിറ്റ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. മികച്ച ഗോൾകീപ്പറായി സാൽമിയ അമ്മാൻ യൂനിറ്റിലെ തൽഹത്തും മികച്ച ഡിഫെൻഡറായി സാൽമിയ അമ്മാൻ യൂനിറ്റിലെ ഫാസിലും ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി മംഗഫ് ഈസ്റ്റ് യൂനിറ്റിലെ ഷെഹിൻ വി. ഹനീഫും ടോപ് സ്കോററായി മെഹബൂല യൂനിറ്റിലെ ശ്യാമും മികച്ച കളിക്കാരനായി മംഗഫ് ഈസ്റ്റ് യൂനിറ്റിലെ ജിനീഷും തെരഞ്ഞെടുക്കപ്പെട്ടു. സൂറ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ കലയുടെ 67 യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് 25 ടീമുകൾ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച മത്സരങ്ങൾ കെഫാക് പ്രസിഡൻറ് ഗുലാം മുസ്തഫ, സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
കലയുടെ പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. കായികവിഭാഗം സെക്രട്ടറി നവീൻ എളയാവൂർ സ്വാഗതവും സംഘാടക സമിതി ചെയർമാൻ അരുൺ നന്ദിയും പറഞ്ഞു. റഫറിമാർക്കുള്ള ഉപഹാരങ്ങൾ കല ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡൻറ് ആർ. നാഗനാഥൻ എന്നിവർ വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈത്ത് ഭാരവാഹികൾ വിതരണം ചെയ്തു. അരുൺ കുമാർ ചെയർമാനായ സ്വാഗതസംഘം കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.