കുവൈത്ത് സിറ്റി: കല കുവൈത്ത് 40ാം വാർഷികാഘോഷ ഭാഗമായി ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഷിഫ അൽജസീറ ഹോസ്പിറ്റലിൽ നടന്ന മെഡിക്കൽ ക്യാമ്പ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡൻറ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, വൈസ് പ്രസിഡൻറ് പ്രസീത് കരുണാകരൻ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു.
മംഗഫ്: ബ്രിട്ടീഷ് ആൻഡ് ജർമൻ മെഡിക്കൽ സെൻററിെൻറ സഹകരണത്തോടെ മംഗഫ് കല സെൻററിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് കല പ്രസിഡൻറ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം വനിതകൾക്കായി കാൻസർ ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. ഫഹാഹീൽ മേഖല പ്രസിഡൻറ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്രിട്ടീഷ് മെഡിക്കൽ സെൻറർ മാർക്കറ്റിങ് മാനേജർ നിധി സുനീഷ്, കല കുവൈത്ത് വൈസ് പ്രസിഡൻറ് പ്രസീത് കരുണാകരൻ, സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതവും തോമസ് എബ്രഹാം നന്ദിയും പറഞ്ഞു.
കെ.ആർ.എച്ച് കമ്പനി തൊഴിലാളികൾക്കായി കമ്പനി ക്യാമ്പിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. മംഗഫ് ബി യൂനിറ്റ് കൺവീനർ പ്രദീഷ്, മംഗഫ് സി യൂനിറ്റ് ആക്ടിങ് കൺവീനർ സനൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം സുകുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.