കുവൈത്ത് സിറ്റി: കൊച്ചുചിത്രങ്ങളുടെ വലിയ ഉത്സവമായി കല കുവൈത്ത് ‘സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ’ മാറി. 40ാം വാർഷികാഘോഷ ഭാഗമായാണ് കല കുവൈത്ത് കുവൈത്തിലെ ഇന്ത്യക്കാർക്കായി ‘സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ’ സംഘടിപ്പിച്ചത്. മൂന്നു മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയാറാക്കിയ അമ്പതോളം സിനിമകളാണ് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.
പ്രശസ്ത സിനിമ നിരൂപകനും കേരള ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന വി.കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. കലാവിഭാഗം സെക്രട്ടറി രഹിൽ കെ. മോഹൻദാസ് സംസാരിച്ചു. വി.കെ. ജോസഫിന് കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യൂ എന്നിവർ ഉപഹാരം കൈമാറി. സാേങ്കതിക സഹായം നൽകിയ ഷാഫിമോൻ ഉമ്മറിന് വി.കെ. ജോസഫ് ഉപഹാരം നൽകി.
അബ്ബാസിയ ബി യൂനിറ്റിലെ പവിത്രൻ, ഹസ്സാവി യൂനിറ്റിലെ ലിേൻറാ തമ്പി എന്നിവർക്ക് യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി സജി തോമസ് മാത്യൂ സ്വാഗതവും ഫിലിം സൊസൈറ്റി ജനറൽ കൺവീനർ ടി.വി. ജയൻ നന്ദി പറഞ്ഞു. കല ട്രഷറർ രമേഷ് കണ്ണപുരം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, സാൽമിയ മേഖല സെക്രട്ടറി പി.ആർ. കിരൺ എന്നിവർ വേദിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.