സാൽമിയ: അന്തരിച്ച അംഗം അജി ഔസേഫിെൻറ കുടുംബത്തിന് മലയാളി ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് അംഗങ്ങളിൽനിന്ന് സമാഹരിച്ച അഞ്ചുലക്ഷം രൂപ നൽകി. സുഹൃത്ത് രാജീവ് അനിൽ കുമാറിന് ഇന്ത്യൻ എംബസി പ്രതിനിധി അനൂപ് സിങ്ങും മനോജ് മാവേലിക്കരയും ചേർന്ന് തുക കൈമാറി. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടത്തിയ യാത്ര കുവൈത്ത് ഇഫ്താർ സംഗമത്തിലാണ് തുക കൈമാറിയത്. മുഹമ്മദ് അരിപ്ര ഇഫ്താർ സന്ദേശം നൽകി.
സാൽഹിയ െപാലീസ് ജനറൽ ഹംദാൻ സ്വാലിഹ് അൽ അജ്മി മുഖ്യാതിഥിയായി. ഷഫാസ് അഹമ്മദ്, ഹംസ പയ്യന്നൂർ, മുബാറക് കമ്പ്രാത്ത്, ബിജു കടവി, ചെസിൽ രാമപുരം, വിനോദ് വെള്ളാളത്ത്, വി.ഷാദലി, ഫർഹാൻ, മാത്യൂസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിസ്മോൻ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ മനോജ് മഠത്തിൽ സ്വാഗതവും ട്രഷറർ അനൂപ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.
പ്രോഗ്രാം ജോയൻറ് കൺവീനർ ബഷീർ, കോഒാഡിനേറ്റർ രാജൻ പന്തളം, വിവിധ യൂനിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 500ൽപരം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.