കുവൈത്ത്: കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് കേ രളത്തിലുണ്ടായ പ്രളയത്തിൽ നഷ്ടം സംഭവിച്ച അംഗങ്ങൾക്ക് 20,000 രൂപ വീതം സഹായധനം നൽകും . അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടത്തിയ അബ്ബാസിയ യൂനിറ്റ് പൊതുയോഗത്തിൽ പ്രളയദുരിതാശ്വാസ നിധിയിലേക്ക് യൂനിറ്റ് സമാഹരിച്ച തുക കേന്ദ്രകമ്മിറ്റിക്ക് നൽകി. ഡിസംബർ 15ന് നടക്കുന്ന യാത്രാ ഓൺലൈൻ ടാക്സി യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയും പ്രളയത്തിൽ നഷ്ടം സംഭവിച്ച മൂന്ന് അംഗങ്ങൾക്കുള്ള തുകയും കൈമാറും. അബ്ബാസിയ യൂനിറ്റ് പ്രസിഡൻറ് പ്രമോദ് അധ്യക്ഷത വഹിച്ചു. യാത്ര പ്രസിഡൻറ് അനിൽ ആനാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിസ്മോൻ ചാക്കോ ഭാവി പ്രവർത്തനം വിശദീകരിച്ചു.
കേന്ദ്രകമ്മിറ്റിക്ക് വേണ്ടി ട്രഷറർ അനൂപ് ആറ്റിങ്ങലും യൂനിറ്റ് കമ്മിറ്റിക്കായി ട്രഷറർ ഷിബു അമ്പാട്ടും കണക്ക് അവതരിപ്പിച്ചു. ജോയിൻറ് സെക്രട്ടറി ജീസൺ, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യോഗം നിയന്ത്രിച്ചു. 100ൽപരം പെങ്കടുത്തു. സെക്രട്ടറി ജാബിർ വയനാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.