കുവൈത്ത് സിറ്റി: പ്രകൃതിക്ഷോഭത്തിൽ ദുരിതത്തിലായ കൂട്ടിക്കലിന് സഹായം എത്തിക്കാൻ പ്രവാസി കേരള കോൺഗ്രസ്-എം ദുരിതാശ്വാസനിധി രൂപവത്കരിച്ചു.
ലോക കേരള സഭ അംഗം ജേക്കബ് ചണ്ണപ്പേട്ടയിൽനിന്ന് തുക സ്വീകരിച്ച് ധനസമാഹരണത്തിന് തുടക്കംകുറിച്ചു.
കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ച 'കൂട്ടിക്കലിനൊരു കൈത്താങ്ങ്' പദ്ധതിക്ക് പ്രവാസി കേരള കോൺഗ്രസ്-എം കുവൈത്ത് ശക്തമായ പിന്തുണ നൽകുമെന്ന് പ്രസിഡൻറ് അഡ്വ. സുബിൻ അറക്കൽ, ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ, ട്രഷറർ സുനിൽ തൊടുക എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.