കു​വൈ​ത്ത് സി​റ്റി: അ​വ​ധി​ക്കാ​ല​വും ആ​ഘോ​ഷ ദി​ന​ങ്ങ​ളും എ​ത്തി​യ​തോ​ടെ വി​മാ​ന നി​ര​ക്കും ഉ​യ​രു​ന്നു. കേ​ര​ള​ത്തി​ൽ വേ​ന​ൽ​ക്കാ​ല അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ നാ​ട്ടി​ൽ​നി​ന്നു​ള്ള വി​മാ​ന നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് ഇ​പ്പോ​ൾ വ​ലി​യ നി​ര​ക്കു​വ​ർ​ധ​ന ഇ​ല്ലെ​ങ്കി​ലും നോ​മ്പ് അ​വ​സാ​ന​മാ​കു​ന്ന​തോ​ടെ നി​ര​ക്ക് ഉ​യ​രും. കോ​ഴി​ക്കോ​ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് 16000ത്തി​നും 20,000ത്തി​നും ഇ​ട​യി​ലേ​ക്ക് ഇ​പ്പോ​ൾ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​ക്കി​ലും പ​തി​വി​ലും മാ​റ്റ​മു​ണ്ട്. നി​ര​ക്ക് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് പ​ല​രും നേ​ര​ത്തേ ടി​ക്ക​റ്റ് എ​ടു​ത്തു​വെ​ച്ചാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്.

ഏ​പ്രി​ൽ മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. ഉ​ത്സ​വ സീ​സ​ണു​ക​ൾ, സ്‌​കൂ​ൾ അ​വ​ധി​ക​ൾ തു​ട​ങ്ങി​യ സ​മ​യ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യ പ​രാ​തി​ക്ക് ഏ​റെ പ​ഴ​ക്ക​മു​ണ്ട്. മാ​സ​ങ്ങ​ളോ​ളം വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​ണ്ടാ​ക്കു​ന്ന ചെ​റി​യ സ​മ്പാ​ദ്യം വി​മാ​ന ടി​ക്ക​റ്റി​ന് ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്.

വി​മാ​ന നി​ര​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട് വി​മാ​ന ക​മ്പ​നി​ക​ൾ ഇ​തു​വ​രെ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഡി​മാ​ൻ​ഡു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ് എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ. അ​തേ​സ​മ​യം, ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ കൂ​ടി​യ​തോ​ടെ പ​ല വി​മാ​ന ക​മ്പ​നി​ക​ളു​ടെ​യും ടി​ക്ക​റ്റു​ക​ൾ​ക്ക് ഡി​മാ​ൻ​ഡ് അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Expatriate organizations to review airfares To the need Airlines have not yet responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.