കുവൈത്ത്സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനല്‍കിയ സംഘം പിടിയിൽ. പൂര്‍ണ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോമേഴ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ സർട്ടിഫിക്കറ്റുകളും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തത്. 4,000 കുവൈത്ത് ദീനാര്‍ വാങ്ങിയാണ് ആവശ്യക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയിരുന്നത്.
തുക ഗഡുക്കളായി അടക്കാനുള്ള സൗകര്യവും സ്ഥാപനം ഒരുക്കിയിരുന്നു. പരിശോധനയില്‍ പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തി. അനധികൃതമായി സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിവരങ്ങളും വിശദാംശങ്ങളും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. പിടികൂടിയ പ്രതികളെ കൂടുതല്‍ നിയമ നടപടികള്‍ക്കായി കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.