മാംഗോ ഹൈപ്പർമാർക്കറ്റ് റീജനൽ ഓഫിസിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഡോ.ഹുസൈൻ മടവൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റമദാൻ വ്രതം വിശ്വാസികളിൽ കൂടുതൽ ദൈവ ഭക്തിയും ക്ഷമയും സൂക്ഷ്മതയും നേടിയെടുക്കാൻ ഉപകരിക്കണമെന്ന് ഡോ. ഹുസൈൻ മടവൂർ. കുവൈത്തിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പർ മാർക്കറ്റിന്റെ റീജനൽ ഓഫിസിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാംഗോ ഹൈപ്പർമാർക്കറ്റ് എം.ഡി. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. ഷബീർ മണ്ടോളി ആശംസ പ്രസംഗം നടത്തി.മാംഗോ ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മൻസൂർ, പി.വി. ഇബ്രാഹിം, ഓഫിസ് ജീവനക്കാർ, സുഹൃത്തുക്കൾ എന്നിവർ ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു. ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി സ്വാഗതവും ജനറൽ മാനേജർ അനസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.