എഫ്.എഫ്.സി ക്രിക്കറ്റ് ലീഗ് ജേതാക്കളായ ക്രിക്കറ്റ് ബോയ്സ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് (എഫ്.എഫ്.സി) സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസൺ- 6ൽ ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കൾ. അബൂഹലീഫ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എസ്.സി.സി ക്രിക്കറ്റ് ക്ലബിനെ തോൽപ്പിച്ചാണ് കിരീടനേട്ടം. ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി ക്രിക്കറ്റ് ബോയ്സിലെ നാസർ തിരഞ്ഞെടുക്കപ്പെട്ടു. ലൂസേസ് ഫൈനലിൽ റോയൽ ഫൈറ്റേഴ്സ് ടീമിനെ പരാജയപ്പെടുത്തി സ്പാർക്ക് ഇലവൻ ടീം സെക്കൻഡ് റണ്ണർ അപ്പായി. മത്സരത്തിൽ ഹസീബ് പ്ലയർ ഓഫ് ദി മാച്ചായി.
ക്രിക്കറ്റ് ബോയ്സ് ടീമിലെ മഹി ടൂർണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്സ്മാനും ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സ്പാർക്ക് ഇലവനിലെ ഷാനുവും വിക്കറ്റ് കീപ്പറായി എസ്.സി.സി ടീമിലെ സാദിഖ് ബാഷയെയും മികച്ച ടീം സ്കോർ (സിംഗിൾ മാച്ച്) ചെയ്തതിന് ബ്ലാക്ക് ആൻഡ് വൈറ്റ് ടീമിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും മെഡലും കാഷ് പ്രൈസും മുബാറക് കാമ്പ്രത്ത്, സലിം, ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് ഭാരവാഹികൾ എന്നിവർ കൈമാറി. മുഹമ്മദ് ഷെരീഫ്, നിതിൻ ഫ്രാൻസിസ്, മനുമോൻ ഗോപിനാഥൻ, പ്രകാശ്, പരന്താമൻ, അജയ്, അരുൾ, ശരവണൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.