ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് കോഓഡിനേഷൻ കൗൺസിൽ അംഗം സാദിഖ് അലിക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് കോഓഡിനേഷൻ കൗൺസിൽ അംഗവും എം.ഇ.എസ് കുവൈത്ത് യൂനിറ്റ് മുൻ പ്രസിഡന്റുമായ സാദിഖ് അലിക്ക് ഫിമ യാത്രയയപ്പ് നൽകി. 38 വർഷമായി കൈകോ കമ്പനിയിൽ മാനേജറായിരുന്ന അദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു. ഹിദായത്തുല്ല, ബഷീർ ബത്ത, ഗാലിബ് മഷ്ഹൂർ തങ്ങൾ, ഡോ. നയീമുദ്ദീൻ, മുബീന ഷെയ്ഖ്, മുഹമ്മദ് ഷബീർ, ഹനീഫ്, വാജിദ് അലി, അസ്ലം താക്കൂർ, മെഹബുദ് നടേമ്മൽ, കെ.വി. ഫൈസൽ, മുഹമ്മദ് ഇക്ബാൽ, ഫസീഹുല്ല, ഫിറോസ്, മൊഹിയുദ്ദീൻ, അബ്ദുൽ ഹമീദ്, ഷാഹിദ് താക്കൂർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് കരീം ഇർഫാന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.