കുവൈത്ത് സിറ്റി: ഇന്ത്യ, കുവൈത്ത് ജോയൻറ് കമീഷെൻറ ആദ്യ യോഗം ഇൗ വർഷം നടത്തും. ആരോഗ്യം, ഹൈഡ്രോകാർബൺ, മാൻപവർ എന്നീ വിഷയങ്ങളിൽ ഉൗന്നിയാകും ആദ്യ യോഗം. മറ്റു മേഖലകളിലെ സഹകരണത്തിന് പുതിയ ജോയൻറ് വർക്കിങ് ഗ്രൂപ്പുകൾ രൂപവത്കരിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ അറുപതാം വാർഷികം സംയുക്തമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു.
ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ധാരണ പത്രത്തിൽ ഒപ്പിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കുവൈത്ത് ഉപ വിദേശകാര്യ മന്ത്രി മജ്ദി അഹ്മദ് അൽ ദഫിരി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. കുവൈത്തിലെത്തുന്ന ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിർണായക വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ധാരണപത്രം. എല്ലാ വർഷവും യോഗം ചേർന്ന ഇക്കാര്യം അവലോകനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.