കുവൈത്ത് സിറ്റി: കുവൈത്തിെൻറ സമുദ്ര പരിധിയിൽ ആവോലി പിടിക്കുന്നതിനുള്ള വിലക്ക് നീ ക്കി. ജൂൺ ഒന്നു മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കായിരുന്നു ആവോലി വേട്ടക്ക് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടവിഭവമായ ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയത്.
കുവൈത്ത് കാർഷിക- മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തെറ്റായ മത്സ്യബന്ധനരീതികളാണ് മത്സ്യസമ്പത്തിൽ കുറവുവരാൻ കാരണമാവുന്നത്.
രാജ്യത്തെ മീൻ പിടിത്തക്കാർ പ്രചനനകാലത്തെ മത്സ്യബന്ധന വിലക്ക് നിർദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽരാജ്യക്കാർ സമുദ്രപരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതാണ് മത്സ്യസമ്പത്ത് കുറയാൻ കാരണം. ഇൗ സമയം ഉപരിതല ജലത്തിൽ മത്സ്യം കുറവായിരിക്കും. ആഴക്കടലിലാണ് ഇപ്പോൾ മത്സ്യം ഉണ്ടാവുക. ലഭ്യത കുറവായതിനാലും ആവശ്യക്കാർ ഏറുമെന്നതിനാലും അടുത്ത ദിവസങ്ങളിൽ ആവോലിക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇൗ മാസം അവസാനത്തോടെ വില ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.