കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യവിൽപന 788 ടണ്ണിലെത്തി. 2024 ആദ്യ പകുതിയിൽ കുവൈത്തിലെ പ്രാദേശിക മത്സ്യ വിൽപന 788.1 ടൺ ആയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.
1.93 ദശലക്ഷം ദീനാറാണ് മൊത്തം മൂല്യം. ആദ്യ പാദത്തിൽ 538.02 ടൺ മത്സ്യം വിറ്റഴിക്കുകയും 1.298 ദശലക്ഷം ദിനാർ വരുമാനം നേടുകയും ചെയ്തു. രണ്ടാം പാദത്തിൽ 250.08 ടൺ മത്സ്യം വിറ്റു, 631,300 ദിനാറാണ് മൊത്തം മൂല്യം. ഒരു കിലോഗ്രാമിന് ആദ്യ പാദത്തിൽ ഏകദേശം 2.414 ദീനാറും രണ്ടാം പാദത്തിൽ 2.525 ദീനാറുമായിരുന്നു ശരാശരി വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.