കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം. നിർത്തിയിട്ടതും നിരത്തിലിറങ്ങിയതുമായ നിരവധി വാഹനം മുങ്ങി. രാജ്യത്ത് എല്ലായിടത്തും ശക്തമായ മഴ പെയ്തു. വെള്ളക്കെട്ടിൽ കുടുങ്ങിയ 106 പേരെ അഗ്നിശമന വിഭാഗം രക്ഷിച്ചു. ഞയറാഴ്ച രാവിലെ മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു .
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും റോഡ് ഗതാഗതത്തിൽ ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അഹ്മദി ഭാഗത്താണ് മഴ കനത്തുപെയ്തത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, കുവൈത്ത് സിറ്റി, ഫഹാഹീൽ, മംഗഫ്, സാൽമിയ, സൽവ, സീസൈഡ്, ഫിൻതാസ് തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴ പെയ്തു.
അഗ്നിശമന വകുപ്പ് ശ്രമകരമായാണ് റോഡുകളിൽനിന്ന് വെള്ളം നീക്കിയത്. വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് പ്രവേശനം വിലക്കി ഗതാഗതം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ അത്യാഹിതം ഗുരുതരമായേനെ. പൊലീസും നാഷനൽ ഗാർഡും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി. ഗസ്സാലി ടണലിൽ ബസ് മുങ്ങി.
വിമാനത്താവളത്തിെൻറ പ്രവർത്തനം നിർത്തിവെച്ചില്ല. എന്നാൽ, മോശം കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ചത്തെ കുവൈത്ത് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.