കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് അംഗങ്ങളുടെ തൊഴിലഭിരുചി വർധിപ്പിക്കാൻ പുതിയ സോഫ്റ്റ് വെയറുകളിൽ അവബോധമുണ്ടാക്കുന്ന ക്ലാസുകളുടെയും ശില്പശാലകളുടെയും ഉദ്ഘാടനം അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി നിർവഹിച്ചു. പ്രസിഡന്റ് സലിംരാജ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് സ്വാഗതവും ജോയന്റ് സെക്രട്ടറി സുനിൽ ജോർജ് നന്ദിയും പറഞ്ഞു. ഓട്ടോകാഡ് ക്ലൗഡിനെക്കുറിച്ചുള്ള വെബിനാറിൽ ഒമനിക്സ് ഇന്റർനാഷനൽ ഇൻസ്ട്രക്ടർമാരായ താരകേശ്, പ്രഭു എന്നിവരും റിവിറ്റ്, ഓട്ടോകാഡ് ക്ലാസുകൾ ഫോക്കസ് കാഡ് ടീം കൺവീനർ രതീഷ് കുമാറും നിർവഹിച്ചു.
ഒമനിക്സ് കുവൈത്ത് മാനേജർ നജീബ് ഇബ്രാഹിം, ഹുസെഫ അബ്ബാസി എന്നിവർ സംസാരിച്ചു. കാഡ് ടിപ്സുകളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളിൽ വിജയികളായ അൻസില നൗഫൽ, സാലു അജിത്ത് എന്നിവർക്കും ക്ലാസുകളിൽ പങ്കെടുത്തവരിൽനിന്ന് നറുക്കെടുപ്പിൽ വിജയിച്ച വി.കെ. ഷാഹിദ്, പ്രേംകിരൺ എന്നിവർക്കും സമ്മാനം നൽകി. പരിപാടികൾക്ക് വൈസ് പ്രസിഡന്റ് റെജികുമാർ, ട്രഷറർ സി.ഒ. കോശി, ജോയന്റ് ട്രഷറർ ജേക്കബ് ജോൺ, വെബ് മാസ്റ്റർ കെ.ബി. അനിൽ, സൈമൺ ബേബി, ശ്രീകുമാർ, ജോജി മാത്യു, ഉപദേശക സമിതി അംഗം റോയ് എബ്രഹാം, സന്തോഷ് കുമാർ എന്നിവരും മറ്റ് മേഖല, യൂനിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.
തുടർപരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 66504992, 55422018, 57994262, 99687825 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.