കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈത്ത് ഡിസൈനിങ് രംഗത്തെ പുതിയ സോഫ്റ്റ് വെയറുകൾ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി റിവിറ്റ് ശിൽപശാല സംഘടിപ്പിച്ചു. ഒനിക്സ് ഇന്റർനാഷനലിന്റെ സഹകരണത്തോടെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സലീം രാജ് അധ്യക്ഷത വഹിച്ചു. കാർഡ് കൺവീനർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് സ്വാഗതവും ട്രഷറർ സി.ഒ. കോശി നന്ദിയും പറഞ്ഞു. ഒമനിക്സിൽ നിന്നും തരകേഷ്, ആരതി, പ്രഭു, രതീഷ് കുമാർ (ഫോക്കസ്) എന്നിവരും ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് റെജികുമാർ, ജോ. സെക്രട്ടറി സുനിൽ ജോർജ്, ജോ: ട്രഷറർ ജേക്കബ് ജോൺ, കാഡ് ടീം അംഗങ്ങളായ സാം തോമസ്, സൗജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.