കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഫോക്കസിന്റെ ഉപദേശകസമിതി അംഗവും മുൻകാല പ്രസിഡന്റുമായ സലിം രാജിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. സലിം രാജിനെ കുറിച്ചുള്ള ഓർമകൾ വിഡിയോ രൂപത്തിൽ പ്രദർശിപ്പിച്ച് ട്രഷറർ ജേക്കബ് ജോൺ ലഘു വിവരണം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സാജൻ ഫിലിപ്, മുൻ ഭാരവാഹികളായിരുന്ന തമ്പി ലൂക്കോസ്, ബിനു മാത്യു, രതീഷ്കുമാർ, റോയി എബ്രഹാം, അനിൽ കെ.ബി, രാജീവ് സി.ആർ. ഡാനിയേൽ തോമസ്, നിതിൻ കുമാർ, സിറാജുദ്ദീൻ, സി.ഒ. കോശി, ഫോക്കസ് യൂനിറ്റ് ഭാരവാഹികളായ മാത്യു ഫിലിപ്, അബ്ദുൽ ഗഫൂർ, എബ്രഹാം ജോർജ്, സന്തോഷ് തോമസ്, വിപിൻ പി.ജെ. സുരേഷ്, എം.ഡി. സത്യൻ, ഗിരീഷ്, ശ്രീകുമാർ, പി. സന്തോഷ് കുമാർ, ഉജൂബ്, ജിജി കെ. ജോർജ്, സാമുവൽ കൊച്ചു ഉമ്മൻ, സുഗതൻ, സൈമൺ ബേബി, റെജു ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഫോക്കസിന്റെ ഫലകവും പൊന്നാടയും ജീജി മാത്യു നൽകി. റോയ് എബ്രഹാം താൻ വരച്ച സലിം രാജിന്റെ രേഖാചിത്രം നൽകി. സലിം രാജ് മറുപടി പ്രസംഗം നടത്തി. സന്തോഷ് തോമസ്, സൂരജ്, നീരജ സൂരജ് എന്നിവർ ഗാനാലാപനം നടത്തി. വൈഷ്ണവി രാജീവ്, നിരഞ്ജന സൂരജ്, നീരജ സൂരജ്, ആൻജലിറ്റ രമേഷ് എന്നിവർ ഡാൻസ് അവതരിപ്പിച്ചു. രശ്മി രാജീവ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു. ഫോക്കസ് ജോയന്റ് ട്രഷറർ സജിമോൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.